സംഗമസാഹിതി കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരം സമ്മാനിച്ചു

44
Advertisement

ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ പ്രഥമ കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരം കവി സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച കൃഷിക്കാരൻ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാര ജേതാവിന് ലഭിച്ചത്. മാധവൻ പുറച്ചേരി, പദ്മദാസ്, പ്രകാശൻ ,മടിക്കൈ, സുരേഷ്കുമാർ ജി എന്നിവർക്ക് പ്രത്യേക ജൂറി |പുരസ്കാരങ്ങൾ നൽകി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ അദ്ധ്യക്ഷയായിരുന്ന ചടങ്ങ് കവി ഡോ. സി രാവുണ്ണി ഉദ്ഘാടനം ചെയ്തു. പി കെ ഭരതൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. കുറ്റിപ്പുഴ വിശ്വനാഥൻ, സനോജ് രാഘവൻ, രാധാകൃഷ്ണൻ വെട്ടത്ത്, പി എൻ സുനിൽ, അരുൺ ഗാന്ധിഗ്രാം, രാധിക സനോജ്, ശ്രീല വി. വി., സിമിത ലെനീഷ്, റെജില ഷെറിൻ, വിനോദ് എടതിരിഞ്ഞി എന്നിവർ സംസാരിച്ചു.