പടിയൂരിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി പിടിച്ചെടുത്തു

38

പടിയൂര്‍ : കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിയൂര്‍ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സോക്കേഴ് ലൈനില്‍ താമസിക്കുന്ന കൈമാപ്പറമ്പില്‍ അജയ്ഘോഷ് മകന്‍ അനുപം 21 എന്നയാള്‍ വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരം തൃശൂര്‍ റൂറല്‍ എസ്. പി. ഐശ്വര്യ ഡോഗ്രേക്ക് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അനുപമിന്‍റെ വീട്ടില്‍ നിന്നും 24 കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കാണപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനക്കായി കാട്ടൂര്‍ ഐ എസ് എച്ച് ഒ ഋഷികേശ്, എസ് ഐ മണികണ്ഠന്‍, ജി എസ് ഐ കൊച്ചുമോന്‍ എ എസ് ഐ ശ്രീജിത്ത്, സി പി ഒ ഫെബിന്‍, സി പി ഒ ശ്യാം എന്നിവർ ഉണ്ടായിരുന്നു

Advertisement