ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് സായാഹ്ന ജനസദസ് സംഘടിപ്പിച്ചു

35

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി സായാഹ്ന ജനസദസ് സംഘടിപ്പിച്ചു.കേന്ദ്ര സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനും, വൈദ്യുതി വെള്ളം തുടങ്ങിയവയുടെ വിലവർദ്ധനവിനെതിരെയുംഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ജനസദസ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച ജനസദസ് കെ.പി.സി.സി മെമ്പർ എം. പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി വി ചാർളി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക്‌ മണ്ഡലം ഭാർവാഹികളായ എൽ ഡി ആന്റോ, വിജയൻ ഇളയേടത്ത്,എം ആർ ഷാജു, വി സി വർഗീസ്, സുജ സഞ്ജീവ്കുമാർ, കെ കെ ചന്ദ്രൻ, അഡ്വ. നിതിൻ തോമസ്, സിജു യോഹന്നാൻ, കെ എം ധർമ്മരാജൻ, എ സി സുരേഷ്, പോൾ കരുമാലിക്കൽ വി. എം ബാലകൃഷ്ണൻ, തോമസ് കോട്ടോളി, ടി ജി പ്രസന്നൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement