ക്യാൻ തൃശൂർ കാൻസർ ക്യാമ്പ്‌ നടത്തി

19

പടിയൂർ: 17.02.2023.-തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും, പടിയൂർ ഗ്രാമ പഞ്ചായത്തിന്റെയു, പടിയൂർ കുടുംബരോഗ്യകേന്ദ്രത്തിന്റെയും, സംയുക്തമായി കാൻസർ രോഗ നിർണയ ക്യാമ്പ്‌ നടത്തി.പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ലത സഹദേവന്റെ അധ്യക്ഷതയിൽ തൃശൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷീല അജയഘോഷ് ഉൽഘാടനം ചെയ്തു. പടിയൂർ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ കെ സി ജയചന്ദ്രൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.മുരളിധരൻ ടി. എ. Gr11 ജില്ലാ മെഡിക്കൽ ഓഫീസ തൃശൂർ പദ്ധതി വിശദീകരണം നടത്തി.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജയശ്രീ ലാൽ, വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിജി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ. ടി. വി., മെമ്പർ മാരായ പ്രേമവത്സൻ, ജോയ്സി, സുനന്ദഉണ്ണികൃഷ്ണൻ, ശ്രീജിത്ത്‌ മണ്ണാ യിൽ. ബിജോയ്‌, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പടിയൂർ ഗ്രാമ പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശിവരഞ്ജിനി നന്ദി പ്രകാശിപ്പിച്ചു. ഗൈനക്കോളജി, പൾമനോളജി, സർജറി, ഈ ൻ ടി, ഡെന്റൽ, ജനറൽ മുതലായ വിഭാഗങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു. തുടർന്ന് ചികിത്സായും, പരിശോധനയും, ചികിത്സായും സൗജന്യ മായി ലഭിക്കുന്നതാണ്. പടിയൂർ മെഡിക്കൽ ഓഫീസർ ഡോ ക്ക്‌ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.

Advertisement