നാടിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കണം. കെപിഎംഎസ്

54

ഇരിങ്ങാലക്കുട: ആധുനിക കേരളം ആർജിച്ച സാമൂഹിക മൂല്യങ്ങളുടെ അടിത്തറയായ നാടിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ പി എ അജയ്ഘോഷ് അഭിപ്രായപ്പെട്ടു. കെപിഎംഎസ് ജില്ലാ നേതൃയോഗം ചാത്തൻ മാസ്റ്റർ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻറെ പിന്തുടർച്ചക്കാറെന്ന് അവകാശപ്പെടുന്ന സാംസ്കാരിക നായകർ സവർണ്ണ ബിംബങ്ങളായി മാറുന്നത് മാറുന്നത് ഒരു ജനാധിപത്യ സമൂഹത്തിൽ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിസി രഘു അധ്യക്ഷത വഹിച്ച യോഗത്തിൽ പി എൻ സുരൻ, സന്തോഷ് ഇടയിലപ്പുര, തുടങ്ങിയവർ സംസാരിച്ചു.150 ഓളം വരുന്ന ശാഖ വാർഷിക പൊതുയോഗങ്ങൾ ഫെബ്രുവരി മാസത്തിൽ അവസാനിപ്പിച്ച് മാർച്ച് മാസത്തിൽ യൂണിയൻ സമ്മേളനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു.

Advertisement