അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) സംസ്ഥാന ജാഥ സംഗമം ഇരിങ്ങാലക്കുട മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം നടന്നു

41

ഇരിങ്ങാലക്കുട :അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) സംസ്ഥാന ജാഥ സംഗമം ഇരിങ്ങാലക്കുട മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം കിസാൻ സഭ ജില്ലാ പ്രസിഡൻറ് കെ.കെ.രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് ജയ, മണ്ഡലം സെക്രട്ടറി പി.മണി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, എൻ കെ ഉദയ പ്രകാശ്, അനിത രാധാകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം സ: എ ആർ രാജീവ്‌ അധ്യക്ഷത വഹിച്ചു. കിസാൻസഭ മണ്ഡലം സെക്രട്ടറി ഒ എസ് വേലായുധൻ സ്വാഗതവും പ്രസിഡന്റ്‌ എ ജെ ബേബി നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി ചെയർമാൻ പി മണി കൺവീനർ ഒ എസ് വേലായുധൻ ട്രഷറർ എ ജെ ബേബി എന്നിവരെ തിരഞ്ഞെടുത്തു.

Advertisement