നീഡ്‌സ് – മാനുഷം 23 ചടങ്ങ് സംഘടിപ്പിച്ചു

21

ഇരിങ്ങാലക്കുട: നീഡ്‌സ് നടത്തിവരുന്ന കരുണയും കരുതലും പദ്ധതിയുടെ രണ്ടാം ഘട്ടമായി മാനുഷം 23 സംഘടിപ്പിച്ചു. മുൻ സർക്കാർ ചീഫ് വിപും നീഡ്‌സ് പ്രസിഡന്റുമായ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.പതിനഞ്ച് വർഷത്തിലധികമായി വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന നീഡ്‌സ് എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിൽ നൽകി വരുന്ന ചികിത്സ ധനസഹായം കൂടുതൽ രോഗികൾക്ക് നല്കുന്നതിനുവേണ്ടിയാണ് മാനുഷം 23 സംഘടിപ്പിച്ചതെന്നു അദ്ദേഹം പറഞ്ഞു.പ്രൊഫ.ആർ ജയറാം അധ്യക്ഷത വഹിച്ചു.ഡോ. എസ്.ശ്രീകുമാർ, ബോബി ജോസ്, എം.എൻ.തമ്പാൻ, കെ.പി.ദേവദാസ്, ഗുലാം മുഹമ്മദ്, എസ്,ബോസ്‌കുമാർ, കെ.കെ.മുഹമ്മദാലി, സി.എസ്.അബ്‌ദുൽഹഖ് എന്നിവർ പ്രസംഗിച്ചു. ഡോ. ജനാർദ്ദനൻ, സുകുമാരൻ കക്കര എന്നിവരെ ആദരിച്ചു.

Advertisement