ഡോൺബോസ്കോ സ്കൂളിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്നുവന്നിരുന്ന ഇന്റർനാഷണൽ ചെസ്സ് മത്സരങ്ങൾ സമാപിച്ചു

20

ഇരിങ്ങാലക്കുട : ഡോൺബോസ്കോ സ്കൂളിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്നുവന്നിരുന്ന ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ഏഴാമത് ഡോൺ ബോസ്കോ ഫിഡേ റേറ്ററ്റ് ചെസ്സ് ടൂർണമെന്റ് സമാപിച്ചു.ഫിഡേ മാസ്റ്റർ ശ്രേയസ് പയ്യപ്പാട്ട് 9 റൗണ്ടുകളിൽ നിന്നും എട്ടു പോയിന്റ് നേടി ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. മാർത്താണ്ഡൻ കെ യു, ശ്രീ ജയ്ക് ഷാന്റി, ശ്രീ അബ്ദുൽ ഖാദർ എ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും. സ്ഥാനങ്ങൾ നേടി.റേറ്റിംഗ് 1600നു താഴെയുള്ളവരുടെ വിഭാഗത്തിൽ ശ്രീവാസ്ത കുശാഗ്ര ചാമ്പ്യനായി. റേറ്റിംഗ് 1400 നു താഴെയുള്ളവരുടെ വിഭാഗത്തിൽ സഫൽ ഫാസിൽ ചാമ്പ്യനായി.റേറ്റിംഗ് 1200 താഴെയുള്ളവരുടെ വിഭാഗത്തിൽ ഇഷാൻ കെ സിബിൻ ചാമ്പ്യനായി രജിത് ബാബു സി ബെസ്റ്റ് കേരള പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.ശശിധരക്കുറുപ്പ് ബെസ്റ്റ് വെട്രൻ പ്ലെയറും . ആര്യാ ജി മല്ലർ ബെസ്റ്റ് വനിതാ താരവും രാംകുമാർ എസ് ബെസ്റ്റ് തൃശ്ശൂർ താരവും ആയി തെരഞ്ഞെടുക്ക പ്പെട്ടു .മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പള്ളി സമ്മാനദാനം നിർവഹിച്ചു.ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ എസ്ഡിബി, റെക്ടർ ഡോൺ ബോസ്കോ, ഫാദർ ജോയിസൺ മുളവരിക്കൽ അഡ്മിനിസ്ട്രേറ്റർ, ഡോൺ ബോസ്കോ, രവി ശ്രീവാസ്തവ മെമ്പർ അഡ്ഹോക് കമ്മിറ്റി മധ്യപ്രദേശ് ചെസ്സ് അസോസിയേഷൻ, വി ശശിധരൻ പ്രസിഡണ്ട് ചെസ്സ് അസോസിയേഷൻ തൃശ്ശൂർ, പീറ്റർ ജോസഫ് എം സെക്രട്ടറി ചെസ്സ് തൃശ്ശൂർ, ഡോ.ഗോവിന്ദൻകുട്ടി എം എസ്, ഇന്റർനാഷണൽ അർബിറ്റർ, ലിസി ജോൺസൺ, ഷേക്ക് ദാവൂദ് എന്നിവർ പങ്കെടുത്തു.

Advertisement