റവന്യൂ ജില്ല സ്കൂൾ കലോത്സവം – ഭക്ഷണശാല കലവറ നിറയ്ക്കലും , പാൽ കാച്ചൽ ചടങ്ങും നടത്തി

119

ഇരിങ്ങാലക്കുട: 33-ാം മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാല കലവറ നിറക്കലും ,പാൽ കാച്ചൽ ചടങ്ങും നഗരസഭാധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനും , ഭക്ഷണ കമ്മറ്റി ചെയർമാനും മായ ജെയ്സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാരായ സുജ സജീവ് കുമാർ , അംബിക പള്ളിപ്പുറത്ത്, ഡി.ഇ.ഒ. ഷാജി.എസ്, ജസ്റ്റിൻ തോമസ് വി., എ.ഇ.ഒ. ഡോ. നിഷ എം.സി. , കൺവീനർ ആന്റോ പി തട്ടിൽ, നഗരസഭ കൗൺസിലർമാർ,അധ്യാപക സംഘടനാ ഭാരവാഹികൾ , വിദ്യാർത്ഥികൾഎന്നിവർ പങ്കെടുത്തു

Advertisement