സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

40

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെയും,ഇരിങ്ങാലക്കുട സേവാഭാരതി, തൃശൂര്‍ ദയ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കേള്‍വി പരിശോധനക്യാമ്പ് ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. കെ.ആര്‍ സുബ്രഹ്‌മണ്യന്‍, സേവാഭാരതി മെഡിസെല്‍ അംഗം ഒ.എന്‍ സുരേഷ്, എക്‌സി.അംഗം കൃഷ്ണകുമാര്‍, ഹരികുമാര്‍, ജഗദീഷ് പണിക്കവീട്ടില്‍, അനൂപ് കുമാര്‍, കവിത സുരേഷ്എന്നിവര്‍ പങ്കെടുത്തു.

Advertisement