റണ്ണേഴ്‌സ്‌ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ സോളാർ ലൈറ്റ് സ്ഥാപിച്ചു

85

ഇരിങ്ങാലക്കുട: റണ്ണേഴ്‌സ്‌ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ സോളാർ ലൈറ്റ് സ്ഥാപിച്ചു.കായിക താരങ്ങൾക്കും നാട്ടുകാര്‍ക്കും വൈകീട്ട് വർക്ക് ഔട്ട് ചെയ്യുന്നതിനു ഉപകാരപെടുന്ന തരത്തിലാണ് സ്ഥാപിച്ചീട്ടുള്ളത്.ക്രൈസ്റ്റ് വൈസ് പ്രിൻസിപ്പാൾ ഫാ . ജോയ്‌ പീണിക്കപറമ്പിൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ഉപകാരപെടുന്നതിനായി പ്രകൃതിയോട് ഇണങ്ങിയ കൂടുതല്‍ സോളാർ ലൈറ്റുകള്‍ ഗ്രൗണ്ടിൽ സ്ഥാപിക്കുമെന്ന് റണ്ണേഴ്‌സ് ഇരിങ്ങാലക്കുട പ്രസിഡണ്ട് സോണി സേവ്യർ അറിയിച്ചു. റണ്ണേഴ്‌സ്‌ ഇരിങ്ങാലക്കുട കമ്മിറ്റി അംഗങ്ങളായ ജോഷി ചെറാക്കുള്ളം,വിൽസൺ തെക്കേക്കര, തോബി, ബിജു കുറ്റിക്കാട്ട്, ഭാസി തുടങ്ങിയവർ ആശംസകള്‍ അറിച്ചു സംസാരിച്ചു.

Advertisement