മാരക ലഹരി മരുന്നായ ഹാഷിഷ് ഓയലുമായ 3 യുവാക്കൾ അറസ്റ്റിൽ

44
Advertisement

ഇരിങ്ങാലക്കുട : ഹാഷിഷ് ഓയിൽ ഉപയോഗിച്ചു കൊണ്ടിരിക്കെ 3 യുവാക്കൾ പോലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18 വയസ്സ്) തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20 വയസ്സ്) കോടയം കടത്തുരുത്തി സ്വദേശി ആൽബി (19 വയസ്സ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ് പി.ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി.സിബിൻ, അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടിയത്. ആളൂരിൽ വാഹനപരിശോധനയ്ക്കിടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പോലീസ് സംഘം എത്തുമ്പോൾ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ഇവർ ഹാഷിഷ് ഓയിൽ കത്തിച്ചു പുക വലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവരിൽ അനന്തുവും ആദിത്യനും മുൻപും പോലീസ് പിടിയിലായിട്ടുണ്ട്. എസ്.ഐമാരായ കെ.എസ്.സുബിന്ത് , ഷാജൻ എം.എസ്,. ദാസൻ മുണ്ടയ്ക്കൽ, സീനിയർ സി.പി.ഒ മാരായ എ.ബി. സതീഷ് ,സി.കെ. ബിജുകുമാർ , ബിലഹരി, കെ.എസ് ഉമേഷ്, ധനലക്ഷ്മി,ഇ.എസ്. ജീവൻ , സോണി സേവ്യർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Advertisement