സ്വന്തമായി റേഷൻ കാർഡില്ലാത്ത അതി ദരിദ്രർക്ക് അവകാശം അതിവേഗം

56

ഇരിങ്ങാലക്കുട: നഗരസഭ അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് അവകാശം അതിവേഗം പരിപാടിയുടെ ഭാഗമായി സ്വന്തമായി റേഷൻ കാർഡില്ലാതിരുന്ന ഗുണഭോക്‌താക്കൾക്ക് നഗരസഭയുടെ തീവ്ര പരിശ്രമം കൊണ്ട് ലഭ്യമായ പുതിയ റേഷൻ കാർഡുകൾ നഗരസഭാ ചെയർപേഴ്സൺ . സോണിയ ഗിരി അവർകളുടെ നേതൃത്വത്തിൽ വൈസ് ചെയർമാൻ . ടി.വി. ചാർളി, സ്റ്റാന്റിംങ് കമ്മറ്റി ചെയർമാന്മാരായ . സുജ സഞ്ജീവ് കുമാർ , .ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ . അവിനാശ്, . മിനി സണ്ണി നെടുമ്പാക്കാരൻ, . സിജു യോഹന്നാൻ , . ആർച്ച, . അൽഫോൻസ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അവരവരുടെ വീടുകളിലെത്തി 8/11/2022 ന് വിതരണം ചെയ്തു. വാർഡ് 7, 21, 22, 24 വാർഡുകളിലെ അതി ദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 4 ഗുണഭോക്താക്കൾക്കാണ് റേഷൻ കാർഡില്ലാതിരുന്നത്. ഇതു കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ആരോഗ്യമുള്ളവർക്ക് തൊഴിൽ കാർഡും ആധാർ കാർഡ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മെഡിക്കൽ സേവനം ആവശ്യമുള്ളവർക്ക് മെഡിക്കൽ ക്യാമ്പ് , വീടുകളിലെത്തി ആശാ വർക്കർമാരുടേയും മെഡിക്കൽ ഓഫീസർമാരുടേയും നേതൃത്വത്തിലുള്ള പരിശോധനയും നടന്നു. അവകാശം അതിവേഗം പരിപാടിയുമായി ബന്ധപ്പെട്ട സേവനം നൽകിയതിന്റെ പ്രഖ്യാപനമായിട്ടാണ് റേഷൻ കാർഡ് വിതരണം നടത്തിയിട്ടുള്ളത്.

Advertisement