മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ഇന്ദിര അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

23

ഇരിങ്ങാലക്കുട: ഇന്ത്യയുടെ ഉരുക്കുവനിത മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ഇന്ദിര അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി ഇന്ദിരാ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, സുജ സഞ്ജീവ്കുമാർ, എം ആർ ഷാജു, ജെയ്സൺ പാറേക്കാടൻ, തങ്കപ്പൻ പാറയിൽ, എ സി സുരേഷ്, ആനി തോമസ്, ഭാസി കരപ്പിള്ളി, ജസ്റ്റിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement