വേളൂക്കര അവിശ്വാസപ്രമേയം കോണ്‍ഗ്രസിന്റെ അത്യാര്‍ത്തി : സി പി ഐ

52

വേളൂക്കര :ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന്റെ ഘടകം അത്യാര്‍ത്തിയാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി പ്രസ്താവനയിലൂടെ പറഞ്ഞു.പഞ്ചായത്തിലെ കക്ഷിനിലയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാഗ്യപരീക്ഷണവും, ബി ജെ പി യുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും ഈ പ്രമേയത്തിനു പുറകിലുണ്ടെന്നും സി പി ഐ ആരോപിച്ചു.പഞ്ചായത്ത് രാജ് നിയമപ്രകാരം പ്രതിപക്ഷമില്ലാത്തതും, കൃത്യമായ കൂടിയാലോചനയിലൂടെ ഭരണം നയിക്കുന്നതുമായ ഒരു ഗ്രാമപഞ്ചായത്താണ് വേളൂക്കരയെന്നും ഈ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പഞ്ചായത്ത് പ്രവർത്തനം നല്ലൊരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പദ്ധതി നിര്‍വ്വഹണത്തിലും നികുതി പിരിവിലും പൊതുഭരണ നിര്‍വ്വഹണത്തിലുമെല്ലാം ജില്ലയില്‍ തന്നെ മാതൃകയായ ഒരു പഞ്ചായത്തിനെതിരെ അവിശ്വാസം കൊണ്ടുവന്ന കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.373People reached6Engagements-1.1x averageDistribution scoreBoost post3 SharesLikeCommentShare

Advertisement