Saturday, November 15, 2025
25.9 C
Irinjālakuda

സ്വച്ച് അമൃത് മഹോത്സവത്തി൯െറ ഭാഗമായി ഇന്ത്യൻ സ്വച്ചത ലീഗിൻറെ ശുചിത്വ റാലിയുടെ ഫ്ലാഗ്ഓഫ് കൂടൽമാണിക്യം കിഴക്കേ നടയിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി നിർവഹിച്ചു

ഇരിങ്ങാലക്കുട : സ്വച്ച് അമൃത് മഹോത്സവത്തി൯െറ ഭാഗമായി ഇന്ത്യൻ സ്വച്ചത ലീഗിൻറെ ശുചിത്വ റാലിയുടെ ഫ്ലാഗ്ഓഫ് കൂടൽമാണിക്യം കിഴക്കേ നടയിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി നിർവഹിച്ചു .തുടർന്ന് കൗൺസിലർമാർ, വ്യാപാര വ്യവസായികൾ, യൂത്ത് ക്ലബ്ബ് വളണ്ടിയേഴ്സ്, ഹരിതകർമസേന, കുടുംബശ്രീ, തൊഴിലുറപ്പ്,വിവിധ സ്കൂളുകളുടെ എൻ സി സി, എസ് പി സി, എൻഎസ്എസ് , പ്രതിനിധികൾ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഇരിങ്ങാലക്കുട നഗരസഭ മുൻസിപ്പൽ എംപ്ലോയിസ് റിക്രിയേഷൻ ക്ലബ്ബ്, എന്നിവരടങ്ങുന്ന ശുചിത്വ റാലി സംഘടിപ്പിച്ചു .കൂടൽമാണിക്യം കിഴക്കേ നടയിൽ നിന്നും ൦ാണാ വഴി പൂതക്കുളം ബസ്റ്റാൻഡിൽ റാലി പര്യവസാനിച്ചു .തുടർന്ന് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയാ ഗിരി നിർവഹിച്ചു നഗരസഭാ വൈസ് ചെയർമാൻ ടിവി ചാർലി അധ്യക്ഷതവഹിച്ചു . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് പദ്ധതി അവതരണം നിർവഹിച്ചു..വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സുജ സജീവ് കുമാർ , സി സി. സിബിൻ ,. ജെയ്സൺ പാറേക്കാടൻ , ജിഷ ജോബി എന്നിവർ ആശംസകൾ അറിയിച്ചു . കൂടാതെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ,യൂത്ത് കോഡിനേറ്ററു൦ റാലി ക്യാപ്റ്റനുമായ പ്രവീൺസ് ഞാററു വെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടൻ,മുൻസിപ്പൽ എംപ്ലോയിസ് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി .സുനിൽ കുമാർ കെ എം, സിഡിഎസ് ചെയർപേഴ്സൺ മാരായ ഷൈലജ ബാലൻ പുഷ്പാവതി പി കെ എന്നിവർ ആശംസകൾ അറിയിച്ചു . പരിപാടിയിൽ വിവിധ കൗൺസലർമാർ പങ്കെടുത്തു .പരിപാടിയിൽ കൗൺസിലർ പി ടി ജോർജ് സ്വാഗതവും നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ എം സൈനുദ്ദീൻ നന്ദിയും അറിയിച്ചു . തുടർന്ന് നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി സ്വച്ചതാ ഹി സേവാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .റാലിയുടെ ഭാഗമായി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്ട്രീറ്റ് പ്ലേ, ഹരിതകർമസേന അംഗങ്ങളുടെ ഫ്ലാഷ് മോബ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി .തുടർന്ന് നഗരസഭാ ചെയർപേഴ്സ൯െറ നേതൃത്വത്തിൽ തൊഴിലുറപ്പ് പ്രതിനിധികൾ ,ഹരിത കർമ്മ സേന അംഗങ്ങൾ ആരോഗ്യവിഭാഗം കണ്ടിജൻറ് ജീവനക്കാർ , യൂത്ത് ക്ലബ്ബ് ഭാര വാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ബൈപാസ് റോഡ്, ഫാദർ ഡിസ്മാസ് റോഡ് എന്നീ സ്ഥലങ്ങൾ ശുചീകരിച്ചു .മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക്പിഴ അടക്കമുള്ള കർശന ശിക്ഷാ നടപടികൾ നൽകുമെന്നും കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനക്ക്കൈമാറുവാനും ഹരിതകർമ്മസേന യൂസ൪ഫീസ് കൃത്യമായി എല്ലാ കുടുംബങ്ങളും നൽകണമെന്നും ക്യാമ്പയിൻെറ പ്രധാന സന്ദേശമായി ചെയർ പേഴ്സൺ അറിയിച്ചു . രാജ്യമെമ്പാടും ആഘോഷിക്കുന്ന ഇന്ത്യൻ സ്വച്ച്താ ലീഗിൽ പങ്കെടുക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ യുവ ഇരിങ്ങാലക്കുട ടീമിൻറെ പ്രവർത്തനങ്ങൾക്കും ക്യാമ്പയിനും ജനപ്രതിനിധികൾ , നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്.കെ.എ൦, ഹെൽത്ത് സൂപ്പർവൈസർ .കെ എം സൈനുദ്ദീൻ ,വിവിധ നഗരസഭ ജീവനക്കാർ , എന്നിവർ നേതൃത്വം നൽകി .0People reached0Engagements–Distribution scoreBoost postLikeCommentShare

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img