അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു

30

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് വി. ബിന്ദു അധ്യക്ഷത വഹിച്ചു. മാനേജർ എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെജോ പോൾ, ജസ്റ്റിൻ ജോൺ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, എം.എസ്. ഋഷിൽ എന്നിവർ പ്രസംഗിച്ചു. പ്ലസ്ടു വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Advertisement