ഗേൾസ് ഹൈ സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സമീകൃതം- 2022 പദ്ധതി ആരംഭിച്ചു

38

ഇരിങ്ങാലക്കുട : ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സമീകൃതം- 2022 പദ്ധതി ആരംഭിച്ചു. ആദ്യപരിപാടിയായ ദശപുഷ്പപ്രദർശനവും കർക്കടകമാസാചരണവും നടന്നു. മൂവാറ്റുപുഴ സംവർദ്ധ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ആര്യ കെ. ദാസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. കർക്കിടകമാസാചാരണത്തിൽ ദശപുഷ്പങ്ങളുടെ പ്രാധാന്യത്തേക്കുറിച്ച് ക്ലാസ്സ്‌ നയിച്ചു.പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപിക ബീന ബേബി സ്വാഗതവും ,ക്ലബ്‌ കൺവീനർ വിദ്യ കെ. വി നന്ദിയും പറഞ്ഞു.അധ്യാപികമാരായ വൃന്ദ കെ. വി, ജിഷ മാത്യു എന്നിവർ സംസാരിച്ചു. ഉച്ചഭക്ഷണത്തിൽ പത്തിലത്തോരൻ തയാറാക്കി കുട്ടികൾക്ക് വിതരണം നടത്തി.

Advertisement