ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും കൊറിയൻ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം

94

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും ദക്ഷിണ കൊറിയ യിലെ ക്യുങ്പൂക് നാഷണൽ യൂണിവേഴ്സിറ്റിയിലെ കണ ക്ടഡ് കമ്പ്യൂട്ടിങ് ആൻഡ് മീഡിയ പ്രോസസിങ് ലാബുമായി ധാരണാപത്രം ഒപ്പിട്ടു.ക്രൈ സ്റ്റിന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര സി എം ഐ, ക്യുങ്പൂക് സർവകലാശാല യ്‌ക്ക് വേണ്ടി ലാബ് ഡയറക്ടർ ഡോ. ആനന്ദ് പോൾ എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്.ധാര ണാ പത്രത്തിൻ്റെ ഭാഗമായി സ്റ്റുഡൻ്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, വൈജ്ഞാനിക പ്രഭാഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ഗവേഷണ പരിപാടികളിലും കോഴ്സുകളിലും കൊറിയൻ ലാബിൻ്റെ സഹകരണം ക്രൈസ്റ്റ് എൻജിനീയറിങ് കോളജിന് ലഭ്യമാകും.ജോയിൻ്റ് ഡയറക്ടർ മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആൻ്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഐറിസ് ജോസ്, അധ്യാപകരായ ഹിങ്സ്റ്റൻ സേവിയർ, റെയ്സ വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

Advertisement