സഹകരണ മേഖലയെ തകർക്കാനുള്ള യു.ഡി.എഫിന്റെയും,ബി.ജെ.പി യുടെയും ഗൂഢ ശ്രമങ്ങൾക്കെതിരെ സി.പി.ഐ(എം) പ്രതിഷേധ സംഗമം

41

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ നടന്ന വായ്പാ ക്രമക്കേട് ചൂണ്ടിക്കാട്ടി കേരളത്തിലെ സുശക്തമായ സഹകരണ മേഖലയെ തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന യു.ഡി.എഫിന്റെയും,ബി.ജെ.പിയുടെ മോഹം നടക്കാൻ പോകുന്നില്ലെന്ന് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ.കരുവന്നൂർ ബാങ്കിൽ ഉണ്ടായ സംഭവത്തിൽ പാർട്ടി മാതൃകാപരമായ നടപടികൾ സ്വീകരിച്ചുവെന്നും,കുറ്റക്കാരായവർക്കെതിരെ ക്രിമിനൽ കേസ്സെടുക്കുകയും,ജയിലിലടയ്ക്കുകയും,നിക്ഷേപകർക്ക് തങ്ങളുടെ പണം തിരിച്ചു നൽകുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ഇരിങ്ങാലക്കുട ടൗൺഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉല്ലാസ് കളക്കാട്ട്,കെ.സി.പ്രേമരാജൻ എന്നിവർ സംസാരിച്ചു.അഡ്വ.കെ.ആർ.വിജയ സ്വാഗതവും,കെ.എ.ഗോപി നന്ദിയും പറഞ്ഞു.

Advertisement