ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെൻഡിന്റെ റീചാർജ്ജ് പ്രൊജക്റ്റിന്റെ പ്രവർത്തനം ആരംഭിച്ചു

50

ഇരിങ്ങാലക്കുട: സ്കൂൾ വിദ്യാർത്ഥികളുടെ ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെൻഡിന്റെ നേതൃത്വത്തിൽ റീചാർജ്ജ് പ്രൊജക്റ്റിന്റെ പ്രവർത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട SNHSS ഹൈസ്കൂളിൽ വെച്ച് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊ. ഫാദർ ജോയ് പീനിക്കാപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു.പരിപാടിയുടെ അധ്യക്ഷ പ്രസംഗം സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ് അസി. പ്രൊ. സൈജിത് എൻ.എസ്. നിർവ്വഹിച്ചു.മുഖ്യപ്രഭാഷണം SNHSS ഹെഡ്മിസ്ട്രെസ് അജിത. പി.എം നിർവ്വഹിച്ചു.ക്രൈസ്റ്റ് കോളേജ് അക്കാദമിക് കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ് അസി. പ്രൊ. ആശ സി.ജെ, പ്രോഗ്രാം കോർഡിനേറ്റർ മനീഷ കെ സുധീർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Advertisement