ഇരിങ്ങാലക്കുട:ആനന്ദപുരം ശ്രീ കൃഷ്ണ ഹയര്‍സെക്കന്‍ററി സ്കൂളിലെ എസ്എസ് എല്‍സി ഹയര്‍സെക്കന്‍ററി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്‍റ് എ.എം.ജോണ്‍സന്‍ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മററി ചെയര്‍പേഴ്സന്‍ ലത ചന്ദ്രന്‍ എന്‍ഡോവ്മെന്‍റ് വിതരണവും,ബ്ളോക്ക് പഞ്ചായത്ത് അംഗം ഷീന രാജന്‍ ,മാനേജ്മെന്‍റ് പ്രതിനിധി എ.എന്‍.നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ പുരസ്കാര വിതരണവും നടത്തി.ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.യു.വിജയന്‍,കെ.വൃന്ദാകുമാരി,പ്രിന്‍സിപ്പാള്‍ ബി.സജീവ്,ഹെഡ്മാസ്റ്റര്‍ ടി.അനില്‍ കുമാര്‍ ,കെ.ആര്‍.ശശികുമാര്‍,കെ.പി.ലിയോ,എം.ശ്രീകല,രജനി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
