പത്താം ക്ലാസ്സിലെ ICSE പരീക്ഷയിൽ ഉന്നത വിജയം നേടിയ അലൻ ടെൽസനെ ജനമൈത്രി പോലിസ് ആദരിച്ചു

83

ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ ICSE സ്കൂളിൽ നിന്നുംപത്താം ക്ലാസ്സ് പരീക്ഷയിൽ 97.8 % മാർക്കോടെ സ്കൂൾ ഫസ്റ്റ് ആയി വിജയിച്ച അലൻ ടെൽസനെ ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് അഭിനന്ദിച്ചു.സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം മെമെന്റൊ നൽകി ആദരിച്ചു.എ. എസ്.ഐ. ഷാജൻ, എ.എസ്.ഐ വി.എ. നുറുദ്ദിൻ , വെള്ളിക്കുളങ്ങര ജനമൈത്രി സമിതിയംഗവും സാമുഹ്യ പ്രവർത്തകനുമായ സുരേഷ് കടുപ്പുശേരിക്കാരൻ,ജെ.സി.ഐ. മുൻ പ്രസിഡന്റ് ഡയസ് ജോസഫ് ബ്ലൂ ഡോട്ട്, ചെയർമാൻ നിസാർ അഷറഫ് എന്നിവർ സന്നിഹിതരായിരുന്നു ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽ സൻ കോട്ടോളിയുടേയും അങ്കമാലി എസ്.എം.ഇ. കോളേജിൽ അസി.പ്രൊഫസർ ബിനി സെബാസ്റ്റ്യന്റേയും മകനാണ് അലൻ ടെൽസൺ.

Advertisement