നൈപുണ്യ പരിചയമേളയുടെ ഭാഗമായി എക്സിബിഷൻ കമ്മിറ്റി, എക്സിബിഷന്റെ പുരോഗതി വിലയിരുത്തതിനായി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

32

ഇരിങ്ങാലക്കുട : 30 ജൂലൈ2022 നു ക്രൈസ്റ്റ് കോളേജിൽ വച്ച് നടക്കുന്ന നൈപുണ്യ പരിചയമേളയുടെ ഭാഗമായി എക്സിബിഷൻ കമ്മിറ്റി, എക്സിബിഷന്റെ പുരോഗതി വിലയിരുത്തതിനായി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷിന്റെ അധ്യക്ഷതയിൽ ക്രൈസ്റ്റ് കോളേജിൽ വെച്ച് യോഗം ചേർന്നു. മേളയുടെ ഭാഗമായി നടത്തുന്ന എക്സിബിഷനിൽ 27 ഓളം ഇൻഡസ്ട്രികളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘കെ – സ്കിൽ ‘ പദ്ധതിയുടെ നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള സംസ്ഥാന തല ഉദ്ഘാടനം: “നൈപുണ്യ പരിചയ മേള” എന്ന പേരിൽ ജൂലൈ 30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി: ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു.പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ള തൊഴിൽരഹിതരായ യുവജനങ്ങൾ, അവസാനവർഷ ബിരുദ വിദ്യാർത്ഥികൾ, കരിയർ ബ്രേക്ക്‌ വന്ന വീട്ടമ്മമാർ, കോവിഡ് ദുരന്തത്തിൽ തൊഴിൽനഷ്ടം വന്നവർ തുടങ്ങിയവർക്ക് വേണ്ടി 16ൽ പരം തൊഴിൽ മേഖലകളിൽ 150ഓളം പരിശീലന പരിപാടികൾ പരിചയപെടുത്തലും അസാപ്പിന്റെ പ്ലേസ്‌മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കലും ആണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. അന്നേദിവസം രാവിലെ എട്ടുമണി മുതൽ 9:30 വരെ ക്രൈസ്റ്റ് കോളേജിൽ വെച്ച് സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ് ഇതുകൂടാതെ വിദഗ്ദർ നയിക്കുന്ന ക്ലാസ്സുകളും വ്യവസായിക -വിദ്യാഭ്യാസ -തൊഴിൽ നൈപുണ്യ പ്രദർശനവും നടക്കുന്നതായിരിക്കും.നൈപുണ്യത്തിലെ പോരായ്മകൾ പരിഹരിക്കുവാനും അതുവഴി മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കാനും മേളയിലൂടെ സഹായം നൽകും.
മേളയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും നിങ്ങളുടെ മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ സജ്ജമാക്കിയിട്ടുള്ള ഹെൽപ്‌ഡെസ്‌ക് സന്ദർശിച്ചു വിവരങ്ങൾ അറിയാവുന്നതാണ്.

Advertisement