വാൻഗാർഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഇരിങ്ങാലക്കുടയുടെ പ്രഥമ പൊതുയോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ ഉത്ഘാടനം ചെയ്തു

34

ഇരിങ്ങാലക്കുട: കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വാൻഗാർഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഇരിങ്ങാലക്കുടയുടെ പ്രഥമ പൊതുയോഗം കല്ലം കുന്ന് ബാങ്ക് ജൂബിലി ഹാളിൽ മുൻ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ ഉത്ഘാടനം ചെയ്തു. കമ്പനി ചെയർമാൻ ടി. എസ്‌. സജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോ- ഓർഡിനേറ്റർ ടി. ജി. ശങ്കരനാരായണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി. എൻ. ലക്ഷ്മണൻ (കല്ലംകുന്ന് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ), എൻ. കെ. അരവിന്ദാക്ഷൻ മാസ്റ്റർ, കെ കെ ചാക്കോ മാസ്റ്റർ, ജോൺ കുറ്റിയിൽ, കെ കെ. വാസുദേവൻ എന്നിവർ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടർ തോമസ് കോലങ്കണ്ണി സ്വാഗതവും ഡയറക്റ്റർ ബോർഡ് അംഗം അജിത പീതംബരൻ നന്ദിയും പറഞ്ഞു.

Advertisement