എസ് എൻ ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിദ്യാർത്ഥികൾക്കായി എഴുത്തുപെട്ടി സ്ഥാപിച്ചു

26

ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് ,എസ് എൻ ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിദ്യാർത്ഥികൾക്കായി എഴുത്തുപെട്ടി സ്ഥാപിച്ചു.കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുകയും, ആസ്വാദനക്കുറിപ്പുകൾ ശേഖരിക്കുകയുമാണ് എഴുത്തുപ്പെട്ടിയുടെ ലക്ഷ്യം.എസ്.എൻ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് . പി. എം അജിത എഴുത്തുപെട്ടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.വിദ്യാർത്ഥികളും ,അദ്ധ്യാപകരും ,ലൈബ്രറി കമ്മിറ്റിയംഗങ്ങളുo പങ്കെടുത്തു.

Advertisement