ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച സായിമുൽനിയസ് ചെസ്സ് മത്സരം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു

54

ഇരിങ്ങാലക്കുട: ചെന്നൈയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച സായിമുൽനിയസ് ചെസ്സ് മത്സരം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.സയിമുൽ ടൈനിയസ് മത്സരത്തിൽ ഇന്ത്യൻ യൂത്ത് ചെസ് ടീം കോച്ച് ടി ജെ സുരേഷ് കുമാർ, സുമിത്ത് ബാലൻ എന്നിവർ ഒരേസമയം 47 ചെസ്സ് കളിക്കാരുമായി ഏറ്റുമുട്ടി.തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജോയ് പീണിക്ക പറമ്പിൽ, പ്രസാദ് സുബ്രഹ്മണ്യം ശ്യാം പീറ്റർ എന്നിവർ പങ്കെടുത്തു. തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും ഐസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ബിന്ദു ടി കല്യാൺ നന്ദിയും പറഞ്ഞു.

Advertisement