ചെമ്മണ്ട കായൽ പുളിയംപ്പാടം കടുംകൃഷി സഹകരണ സംഘത്തിന് വെയർ ഹൌസ് അനുവദിക്കുക കേരള കർഷക സംഘം

13

ഇരിങ്ങാലക്കുട :ചെമ്മണ്ട കായൽ – പുളിയംപ്പാടം കടുംകൃഷി സഹകരണ സംഘത്തിന് വെയർ ഹൌസ് അനുവദിക്കുക.കേരള കർഷക സംഘം കാറളം പഞ്ചായത്ത്‌ സമ്മേളനം പി ആർ ശങ്കരൻ നഗറിൽ (കിഴുത്താണി വായനശാല ഹാൾ )കർഷക സംഘം സംസ്ഥാനകമ്മിറ്റി അംഗം എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു.വി ജി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി വി ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി ജി ശങ്കരനാരായണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.കെ കെ സുരേഷ് ബാബു, എ വി അജയൻ,എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ടി പ്രസാദ് സ്വാഗതവും വി എൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.സമ്മേളനത്തിൽ കാറളം പഞ്ചായത്ത്‌ കമ്മിറ്റിയെ രണ്ട് മേഖലാ കമ്മിറ്റികളായി വിഭജിച്ച് കാറളം മേഖല കമ്മിറ്റിയുടെ ഭാരവാഹികളായി പി വി ഹരിദാസ് സെക്രട്ടറി, കെ കെ ഷൈജു പ്രസിഡന്റ്‌, ചിന്ത സുഭാഷ് ട്രഷറർ എന്നിവരെയും, കിഴുത്താണി മേഖല കമ്മിറ്റിയുടെ ഭാരവാഹികളായി വി ജി രവീന്ദ്രൻ സെക്രട്ടറി, കെ വി ധനേഷ്ബാബു പ്രസിഡന്റ്‌, ഗോപാലൻ കല്ലട ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു.

Advertisement