കള്ള് ഷോപ്പ് മാനേജരെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുക :-എ ഐ ടി യു സി

218

ഇരിങ്ങാലക്കുട :കഞ്ഞിരത്തോട് കളള് ഷാപ്പിൽ ആക്രമണം നടത്തുകയും,ഷോപ്പ് മാനേജർ കാക്കത്തുരുത്തി മാന്ന്വക്കര വീട്ടിൽ വിമോഷിനെ മർദ്ദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും മറ്റും ചെയ്ത മൂന്ന്അംഗ ആക്രമി സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, കള്ള് ചെത്ത് വ്യവസായത്തെ തകർക്കാൻ രംഗത്തുള്ള കഞ്ചാവ് മാഫിയയാണ് ഇത്തരം ക്രിമിനലുകളെ അഴിച്ചു വിടുന്നതെന്നും ഇത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ സമഗ്ര അന്വേഷണം നടത്തണമെന്നും
ഇരിങ്ങാലക്കുട റേയഞ്ച് മദ്യ വ്യവസായ തൊഴിലാളി യുണിയൻ എ ഐ ടി യു സി
പ്രസിഡണ്ട് ടി കെ സുധീഷ്,വർക്കിംഗ്‌ പ്രസിഡണ്ട്‌, കെ എസ്. രാധാകൃഷ്ണൻ, സെക്രട്ടറി കെ ഡി. സുനിൽകുമാർ എന്നിവർ പ്രസ്താവനയിലൂടെ അവശ്യപ്പെട്ടു.മദ്യം വാങ്ങിയ പണം ചോദിച്ചതിനാണ് തൊഴിലാളിയെ ഗുരുതരമായി മർദ്ദിച്ച് സഹകരണ ആശുപത്രിയിലാക്കിയത്.

Advertisement