അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴിക്കാട്ടുകോണം സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവവും,പ്രതിഭാ സംഗമവും നടത്തി

101

ഇരിങ്ങാലക്കുട : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴിക്കാട്ടുകോണം സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവവും,വിദ്യാർത്ഥി പ്രതിഭാസംഗമവും സംഘടിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കൂട മേഖലാ പ്രസിഡണ്ട്,എടക്കുളം എസ്.എൻ.ജി.എസ്.എസ് യു.പി സ്കൂൾ പ്രധാനാദ്ധ്യാപികയുമായ ദീപ ആന്റണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ വാർഡ് 9 നമ്പ്യങ്കാവ് ക്ഷേത്രം വാർഡിലുള്ള എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷാ വിജയികളായ 28 വിദ്യാർത്ഥികളെയും പുരസ്കാരം നൽകി ആദരിച്ചു.ചേരായ്ക്കൽ ലാലിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് ശാന്താമണി വേണു അദ്ധ്യക്ഷയായി.മഹിളാ അസോസിയേഷൻ പൊറത്തിശ്ശേരി മേഖലാ പ്രസിഡണ്ട് സി.എം.സാനി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മഹിളാ അസോസിയേഷൻ പ്രവർത്തകരായ ബിന്ദു ബാബു,ശിവ ലാൽ,ആശ രാധാകൃഷ്ണൻ,ശ്രീദേവി സന്തോഷ്,മുൻ വാർഡ് കൗൺസിലർ രമേശ് വാരിയർ,സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി അംഗം കെ.കെ.ബാബു,ബ്രാഞ്ച് സെക്രട്ടറി പ്രകാശൻ കണ്ണോളി,സി.കെ.ലാൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹികളായ എ.സി.സനീഷ്,അരുൺ.വി.എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.മേഖലാ സെക്രട്ടറി ധന്യ ഉണ്ണികൃഷ്ണൻ സ്വാഗതവും,യൂണിറ്റ് ട്രഷറർ പുഷ്പ മോഹനൻ നന്ദിയും പറഞ്ഞു.

Advertisement