ആസൂത്രണ മികവിൽ പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്

48

സഹകരണ പുരസ്കാരം അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക സഹകരണ ബാങ്കിനുള്ള പുരസ്കാരം പുല്ലൂർ സകരണ ബാങ്ക് പ്രസിഡൻറ് പി. വി രാജേഷും ,സെക്രട്ടറി സപ്ന സി .എസും ചേർന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി .കെ ഡേവിസ് മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി.കേരള ബാങ്കിന്റെ കുറുപ്പം റോഡിലുള്ള എ എസ് എൻ നമ്പീശൻ ഹാളിൽ ചേർന്ന് അനുമോദന ചടങ്ങിൽ കേരള ബാങ്ക് വൈസ് ചെയർമാൻ എം. കെ കണ്ണൻ അധ്യക്ഷനായിരുന്നു. മുൻ വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ :സി .രവീന്ദ്രനാഥും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളിയും സന്നിഹിതരായിരുന്നു.മികവാർന്ന ആസൂത്രണം, മികച്ച ധനകാര്യ മാനേജ്മെൻറ്, ജനകീയ വൽക്കരണം, വൈവിധ്യവൽക്കരണം, സർക്കാർ പദ്ധതികളിലെ പങ്കാളിത്തം എന്നിവയിലൂടെ ബാങ്ക് കൈവരിച്ച ക്രമാനുഗതമായ വളർച്ചയ്ക്കുള്ള അംഗീകാരമാണിത്. ശക്തവും ,ശാന്തവുമായ നിലപാടുകളിലൂടെ നിക്ഷേപവും ,ലോണുകളും, തനതു വരുമാനവും വർധിപ്പിച്ച് സാമ്പത്തിക അച്ചടക്കം നിലനിർത്തി പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ക്രമാനുഗതമായി നടത്തിയ വളർച്ചയുടെ പ്രതിഫലനമാണ് നോട്ടു നിരോധനവും ,പ്രളയവും ,കോവിഡും പോലുള്ള പ്രതിസന്ധി കാലഘട്ടത്തിൽ പോലും തുടർച്ചയായി ബാങ്ക് ലാഭത്തിൽ പ്രവർത്തിച്ചുവരുന്നത്.ദുരിത കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയും അതിജീവനത്തിന് ജനങ്ങൾക്ക് കൈത്താങ്ങാവുകയും ചെയ്തത് സഹകരണ പ്രസ്ഥാനത്തിൻറെ സാമൂഹ്യപ്രതിബദ്ധതയും മാനവികതയുടെയും അടയാളങ്ങളുമായിരുന്നു ചുരുങ്ങിയ കാലയളവിൽ നിക്ഷേപവും വായ്പയും നാലിരട്ടി വർദ്ധിപ്പിക്കുകയും പ്രതിമാസ സമ്പാദ്യ പദ്ധതികൾ ഇരുപത് ഇരട്ടി വർധിപ്പിച്ചതും ക്ലാസ് ടൂവിലായിരുന്ന ബാങ്ക് ക്ലാസ് വൺ , സ്പെഷ്യൽ ഗ്രേ ഡും കടന്ന് ഇപ്പോൾ സൂപ്പർ ഗ്രേഡ് ആയി ഉയർന്നതും , ഏഴോളം അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങിയതും അറുപതിൽപ്പരം പേർക്ക് നേരിട്ട് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതും ബാങ്കിൻറെ ക്രമാനുഗതമായ വളർച്ചയുടെ അടയാളങ്ങളാണ്ഗ്രീൻ പുല്ലൂർ, സ്മാർട്ട് പുല്ലൂർ പദ്ധതികളിലൂടെ സഹകരണ മേഖലയ്ക്ക് പുത്തൻ ദിശാബോധം നൽകാനും പുല്ലൂർ സർവീസ് സഹകരണ ബാങ്കിന് കഴിഞ്ഞു. വ്യക്തമായ ലക്ഷ്യബോധം ,കൃത്യമായ ആസൂത്രണം ചിട്ടയായതും കൂട്ടായതുമായ പ്രവർത്തനം നിരന്തരമായ വിലയിരുത്തലുകൾ എന്നിവയാണ് ഫീനിക്സ് പക്ഷിയെ പോലെ ഉയരങ്ങളിലെത്താൻ ബാങ്കിനെ പ്രാപ്തമാക്കിയത് ബാങ്കിൻറെ വളർച്ചയിൽ സഹകരിച്ച പുല്ലൂരിലെ സഹകാരികൾ ,ഭരണസമിതിയങ്കങ്ങൾ ,ബാങ്ക് ജീവനക്കാർ ,വകുപ്പ് ജീവനക്കാർ ,മാധ്യമപ്രവർത്തകർ തുടങ്ങിയവരെയൊക്കെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ബാങ്കിന് കിട്ടിയ ഈ പുരസ്കാരം ബാങ്ക് പ്രസിഡന്റ് പി.വി.രാജേഷ് നാടിന് സമർപ്പിച്ചു .

Advertisement