എ.കെ.ജി സെന്ററിന് നേർക്ക് ബോംബേറ്. സി.പി.ഐ(എം)പ്രതിഷേധ പ്രകടനം നടത്തി

16

ഇരിങ്ങാലക്കുട : സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ആസ്ഥാന മന്ദിരമായ എ.കെ.ജി മന്ദിരത്തിന് നേർക്ക് വ്യാഴാഴ്ച രാത്രി സ്കൂട്ടറിൽ എത്തിയ അക്രമി ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ സമാപിച്ചു.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ, കെ.സി.പ്രേമരാജൻ,അഡ്വ.കെ.ആർ.വിജയ,മുൻ എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ എന്നിവർ നേതൃത്വം നൽകി.

Advertisement