ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം ലഭ്യമാക്കണം :-സിപിഐ

27

ഇരിങ്ങാലക്കുട :താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തുന്ന മൃതദേഹങ്ങളിൽ പലതും തുടർനടപടികൾക്ക് വേണ്ടി മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകേണ്ടി വരികയും,മരണപ്പെട്ട വ്യക്തിയുടെ കുടുംബാഗങ്ങളും, നാട്ടുകാരും വിഷമഘട്ടത്തിൽ ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്, താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കണമെന്ന് ടൗൺ ലോക്കൽ കമ്മിറ്റി സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി എസ്. പ്രിൻസ് ഉത്ഘാടനം ചെയ്തു.അന്തർദേശീയ, ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ട സമ്മേളനത്തെ അഡ്വക്കേറ്റ് രാജേഷ്‌ തമ്പാൻ, കെ സി. മോഹൻലാൽ, ശോഭന മനോജ്‌ എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു, മണ്ഡലം സെക്രട്ടറി പി മണി,ജില്ലാ കൗൺസിൽ അംഗം എം ബി. ലത്തീഫ്, അസിസ്റ്റന്റ് സെക്രട്ടറി എൻ കെ. ഉടയപ്രകാശ്, മണ്ഡലം സെക്രെട്ടേറിയറ്റ് മെമ്പർമാരായ എം സി.രമണൻ, കെ വി. രാമകൃഷ്ണൻ, കെ സി. ബിജു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു, ബെന്നി വിൻസെന്റ്, വി എസ്. വസന്തൻ, വർദ്ധനൻ പുളിക്കൽ, ശോഭന മനോജ്‌, കെ സി. ശിവരാമൻ, വി കെ. സരിത, അഡ്വ :ജിഷ ജോബി, അഡ്വ :അജയ്കുമാർ എന്നിവർ നേതൃത്വം നൽകി.13 അംഗ ലോക്കൽ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു, കെ എസ്. പ്രസാദ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും, കെ സി. മോഹൻലാലിനെ അസിസ്റ്റന്റ് സെക്രട്ടറിയായും ലോക്കൽ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.

Advertisement