ലോക സൈക്കിൾ ദിനത്തിൽ TEAM SEVEN കൂട്ടായ്മ സൈക്കിൾറാലി നടത്തി

53

കാട്ടൂർ : ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.ആരോഗ്യമുള്ള ഒരു തലമുറയ്ക്കായി ദിവസവും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത സർക്കാർ യുവജന കാര്യ കായിക മന്ത്രാലയം ഈ വർഷത്തെ ലോക സൈക്കിൾ ദിനത്തിൽ രാജ്യമെമ്പാടും സൈക്കിൾ റാലികൾ ആസൂത്രണം ചെയ്തതിനോടനുബദ്ധിച്ച് TEAM SEVEN കൂട്ടായ്മയുടെയും നെഹ്റു യുവകേന്ദ്ര ഇരിങ്ങാലക്കുട ബ്ലോക്കിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത് കാട്ടൂർ പഞ്ചായത്ത് വാർഡ് മെമ്പർ വിമല സുകുണൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്റു യുവകേന്ദ്ര ഇരിങ്ങാലക്കുട ബ്ലോക്ക് കോഡിനേറ്റർ സൈഫുനീസ അദ്ധ്യക്ഷയായി.ക്ലബ് സെക്രട്ടറി അജ്ഹദ് അഷ്റഫ് സ്വാഗതം പറഞ്ഞു.ക്ലബ് രക്ഷാതിക്കാരി ബാദുഷ , ക്ലബ്ബ് പ്രസിഡന്റ് ഇൻ-ചാർജ് ഷാഹിദ് വലിയകത്ത് മുഹമ്മദ് ഫസ്മൽ,ക്ലബ് ട്രഷറർ ആഷിക് അസീസ് മറ്റു ക്ലബ് അംഗങ്ങളായ നവാസ്, അസ്‌ലം,ഷബീദ്,എന്നിവർ നേതൃത്വം നൽകി.

Advertisement