ലോക സൈക്കിൾ ദിനത്തിൽ അവിട്ടത്തൂർ സ്കൂൾ അധ്യാപകർ സൈക്കിളിൽ എത്തിയത് ശ്രദ്ധേയമായി

48

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫഗം ങ്ങൾ സൈക്കിൾ ദിനത്തിൽ സൈക്കിൾ ചവിട്ടി സ്ക്കൂളിലേക്ക് പ്രവേശിച്ചു. തുടർന്ന് സൈക്കിൾ റാലി സ്ക്കൂൾ മാനേജർ എ.സി. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെജോ പോൾ, കെ.കെ.കൃഷ്ണൻ നമ്പൂതിരി, വി.വി.ശ്രീല , ബിബി.പി.എൽ, ഹെന്ന വിത്സൻ , ടി.കെ.ലത എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് അംഗങ്ങളായ സി.ജെ.ജോസ് , എൻ.എൻ. രാമൻ , അംബികാ വർമ്മ, പി.എൻ. സുരേഷ്, ഇ.കെ.വിനോദ്, വി.ആർ. ദിനേശ്, ആൽഡ് റിൻ ജെയ്സ് , കെ.ആർ. രാജേഷ്, പി. സുനിൽ , കെ.ആർ. അഭിലാഷ്. എന്നിവരാണ് സൈക്കിളിൽ എത്തിയത് . ജൂൺ 3 – ലോക സൈക്കിൾ ദിനമാചരിക്കുന്ന തിന്റെ പ്രാധാന്യവും, ഗുണങ്ങളും ജനങ്ങളിലേക്കും, വിദ്യാർത്ഥികളിലേക്കും എത്തിക്കുക എന്നതാണ് ഉദ്ദേശം.

Advertisement