ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ അപ്രിസിയേഷന്‍ അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന്

51

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ അപ്രിസിയേഷന്‍ അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന് ലഭിച്ചു. ചാലക്കുടി ഹാര്‍ട്ട്‌ലാന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 13-ാമത് മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷനിലാണ് അവാര്‍ഡ് ലഭിച്ചത്. മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷന്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ മണപ്പുറം ഉദ്ഘാടനം ചെയ്തു.മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടന്‍ അധ്യക്ഷത വഹിച്ചു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ആര്‍.മുരുകന്‍ മുഖ്യാതിഥിയായിരുന്നു ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലി , ഡിസ്ട്രിക്ട് ഗവര്‍ണര്‍(ഇലക്ട്) സുഷമ നന്ദകുമാര്‍, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ടോണി ആനോക്കാരന്‍, ജെയിംസ് വളപ്പില ,ലയണ്‍സ് ക്ലബ്ബ് നേതാക്കളായ യോഹന്നാന്‍ മറ്റത്തില്‍, ഡോ.എസ്. രാജീവ്, ഡോ.ഒ.വി. സനല്‍, ഗോപകുമാര്‍ മേനോന്‍, പ്രിന്‍സ് സ്‌കറിയ, വി.സി. ജെയിംസ്, ജോര്‍ജ്ജ് ഡി.ദാസ് എന്നിവര്‍ സംസാരിച്ചു.

Advertisement