Wednesday, May 7, 2025
26.9 C
Irinjālakuda

മഴക്കാലമുന്നൊരുക്കങ്ങളുമായി മുരിയാട്ഗ്രാമപഞ്ചായത്ത്

മുരിയാട്: മഴക്കാലപൂര്‍വ്വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുരിയാട്ഗ്രാമപഞ്ചായത്ത് തയ്യാറെടുപ്പ് ആരംഭിച്ചു.പഞ്ചായത്ത് ഹാളില്‍നടന്ന ഉദ്യോഗസ്ഥ ജനപ്രതിനിധിയോഗം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പരിപാടികള്‍ ആസുത്രണം ചെയ്തു. പോലീസ്, വിദ്യുച്ഛക്തി, റവന്യൂ, പൊതുമാരാമത്ത്, ഫയര്‍ഫോഴ്‌സ്, ഇറിഗേഷന്‍, കുടുംബശ്രീ, സഹകരണബാങ്ക് ആരോഗ്യം, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും, പഞ്ചായത്ത് ജീവനക്കാരും, യോഗത്തില്‍ പങ്കെടുത്തു.പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.എല്ലാവര്‍ഡുകളിലും വാര്‍ഡ്തല സമിതികള്‍ ചേരാനും അടിയന്തസ്വഭാവമുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തിനായി സർക്കാർ മാർഗ്ഗ നിർദേശങ്ങൾക്ക് അനുസൃതമായി ഇരുപതിനായിരം രൂപവരെ ചിലവഴിക്കാനുള്ള അനുവാദവും അതാത് വാര്‍ഡ്‌മെമ്പര്‍മാരുടെ നേതൃത്വത്തിലുള്ള വാര്‍ഡ്തല സമിതിക്ക് നല്‍കി.ആര്‍.ആര്‍.ടി.യും, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രൂപീകരിക്കാന്‍ തീരുമാനിച്ചു.വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് അടിയന്തിര മുന്നൊരുക്കുങ്ങള്‍ക്ക് വില്ലേജ് അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, എന്നിവരടങ്ങുന്ന മൂന്ന് പ്രദേശിക വില്ലേജ് സമിതികള്‍ക്ക് രൂപം കൊടുത്തു. പകർച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഗൃഹസന്ദർശനം വാർഡ് തല സമിതികളുടെ നേതൃത്വത്തിൽ നടക്കും. വില്ലേജ് തല ജനകീയ സമിതികളുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

Hot this week

പോലീസ് സേനയിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: പോലീസ് സേനയിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ...

സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമം ബിജെപി പ്രവർത്തകൻ റിമാൻന്റീൽ

ഇരിങ്ങാലക്കുട : പാഴായി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ സിപിഐഎം പ്രവർത്തകരെ വധിക്കാൻ...

2025 മെയ് 20 ദേശീയ പണിമുടക്ക്

ഇരിഞ്ഞാലക്കുട: മെയ് 20ലെ ദേശീയ പണിമുടക്കിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും മുകുന്ദപുരം...

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

Topics

ശില്പശാല സംഘടിപ്പിച്ചു

കേരള കർഷക സംഘം തൃശൂർ ജില്ലാ ഇരിങ്ങാലക്കുട മേഖലാ ശില്പശാല കർഷക...

BJPപ്രതിഷേധജ്വാല

നിലവിൽ ഉണ്ടായിരുന്ന ഏടതിരിഞ്ഞി വില്ലേജ്ഓഫീസ് പൊളിച്ച് മാറ്റി ഒരു വർഷം കഴിഞ്ഞിട്ടും...

കേരള കർഷക സംഘം തൃശൂർ ജില്ലാ മേഖലാ ശില്പശാല സംഘടിപ്പിച്ചു

കേരള കർഷക സംഘം തൃശൂർ ജില്ലാ ഇരിങ്ങാലക്കുട മേഖലാ ശില്പശാല കർഷക...
spot_img

Related Articles

Popular Categories

spot_imgspot_img