ജെ.സി.ഐ. ജെ.എഫ്.എൽ. ഫുട്ബോൾ ലീഗ് ആരംഭിച്ചു

53

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജെ .എഫ് .എൽ . ഫുട്ബോൾ ലീഗ് മൽസരങ്ങൾ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു . കെ.തോമസ് ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രം ഡയറക്ടർ ലിയോ പോൾ സെക്രട്ടറി വിവറി ജോൺ ട്രഷറർ ഡിബിൻ അബൂക്കൻ മുൻ പ്രസിഡന്റ് ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു സാന്റിയാഗോ ടർഫിൽ നടന്നആദ്യ മൽസരത്തിൽ ബ്ലൂ ടോട്ട് ടീം നോബിൾ ഇന്ത്യൻ സിനെതിരെഒരു ഗോൾ നേടി വിജയിച്ചു രണ്ടാം മൽസരത്തിൽ എസ്.എസ്. സ്ടൈക്കേഴ്സും യെല്ലോ കാർഡ്സും സമനിലയിൽ പിരിഞ്ഞു ഇന്നലെ നടന്ന കളികളിൽ മാൻ ഓഫ് ദി മാച് ആയി ലിയോ പോൾ ജോജോ മാടവന എന്നിവരെ തെരഞ്ഞെടുത്തു മെയ് 14ന് ആണ് ഫൈനൽ മൽസരം പതിനായിരം രൂപയും എവർ റോളിങ്ങ് ട്രോഫി യും ഒന്നാ സ്ഥാനവും രണ്ട് മൂന്ന് നാല് സ്ഥാനങ്ങൾക്ക് എഴായിരം അയ്യായിരം മുവായിരം എന്നീ ക്യാഷ് അവാർഡും ട്രോഫിയും നൽകും.

Advertisement