ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന ഇരിങ്ങാലക്കുട നഗരസഭ പാർക്കും റീഡിങ്ങ് റൂം എന്നിവ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. രണ്ട് വർഷക്കാലമായി ഈ രണ്ട് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. പാർക്ക് അടച്ചതിനെ തുടർന്ന് പാർക്കിലെ അനുബന്ധ വസ്തുകൾ നശിക്കുന്നതിനെ കുറിച്ച് ടി സി വി അടക്കമുള്ള മാധ്യമകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നഗരസഭ അധികൃതർ പാർക്ക് അറ്റകുറ്റ പണി നടത്തി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയായിരുന്നു. നഗരസഭ ചെയർ പേഴ്സൺ സോണിയാ ഗിരി ചടങ്ങ് ഉൽഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.വി.ചാർളി അദ്ധ്യക്ഷനായിരുന്നു. സി സി. ഷിബിൻ, സുജ സജീവ് കുമാർ , അൽഫോൻസ തോമസ്, സന്തോഷ് ബോബൻ , നിഷ ജോബി തുടങ്ങിയവർ പങ്കെടുത്തു.0People reached0Engagements–Distribution scoreBoost postLikeCommentShare
Advertisement