ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി യുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്തു

47

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി യുടെ നേതൃത്വത്തില്‍ ടൊറന്റോ നേത്രാലയ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മെട്രോ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്തു.ലയണ്‍സ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലി മെട്രോ ഹെല്‍ത്ത് കെയര്‍ മാനേജിങ് പാര്‍ട്ണര്‍ ഡോ.എം.ആര്‍ രാജീവിന് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി കാബിനറ്റ് സെക്രട്ടറി എ.ആര്‍ രാമകൃഷ്ണന്‍, ഡിസ്ട്രിക്ട് അഡ്‌വൈസര്‍ജോണ്‍സണ്‍ കോലങ്കണ്ണി, ഷാജന്‍ ചക്കാലക്കല്‍, മെട്രോ ഹെല്‍ത്ത് കെയര്‍ മാനേജര്‍ ആര്‍.മുരളീദത്തന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement