മുരിയാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. മെയ് 17ന് വോട്ടെടുപ്പ്

32

മുരിയാട്: ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഒരു വാർഡിലും ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ മുരിയാട് പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾക്കൊള്ളുന്ന ഒരു ബ്ലോക്ക് ഡിവിഷൻ വാർഡിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് മാസം 17നാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ മാസം 20ന് വിജ്ഞാപനം വരുകയും 27 വരെ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്യാം. 28ന് സ്ക്രൂട്ടിനി ആണ്. 30 ന് പിൻവലിക്കാനുള്ള തീയതിയാണ്. 17ന് വോട്ടെടുപ്പും പതിനെട്ടിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ആയിരിക്കും.

Advertisement