സംയോജിത പച്ചക്കറി വിപണി സിപിഐ(എം) നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ ആരംഭിച്ചു

23

മാപ്രാണം: വിഷുവിന് സംയോജിത പച്ചക്കറി വിപണി സിപിഐ(എം) നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ ആരംഭിച്ചു. കർഷകരുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിഷ രഹിത പച്ചക്കറി വിൽക്കുന്നതിനും വിപണിയിൽ വിലനിലവാരം പിടിച്ച് നിർത്തുന്നതിനും വേണ്ടി സിപിഐ(എം) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിഷു വിപണിയുടെ പൊറത്തിശ്ശേരി ലോക്കൽ തല ഉദ്ഘാടനം ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി ആർ.എൽ.ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം എം.ബി.രാജു മാസ്റ്റർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം സതി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജെ.ജോൺസൻ, ആർ.എൽ.ജീവൻലാൽ, കെ.കെ.ബാബു, ബ്രാഞ്ച് സെക്രട്ടറി കെ.കെ.പ്രകാശൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കെ.വി.അജിത്കുമാർ, പി.എ.അനീഷ്, സൂരജ് സുധാകരൻ എന്നിവർ പങ്കെടുത്തു.

Advertisement