സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

51

ഇരിങ്ങാലക്കുട : CPI (M) തളിയക്കോണം വെസ്റ്റ് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പാർടി ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.കെ. ജയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.എസ്. വിശ്വംഭരൻ, ബിന്ദു ശുദ്ധോധനൻ എന്നിവർ ആശംസകൾ നേർന്നു. ബ്രാഞ്ച് സെക്രട്ടറി പി.കെ. മനോജ്കുമാർ സ്വാഗതവും അജയൻ ടി.ആർ. നന്ദിയും രേഖപ്പെടുത്തി. ദിനേഷ് മണപ്പെട്ടി, ജോഷി മണപ്പെട്ടി, ദിനേഷ് പാലയ്ക്കൽ, എ.വി. ശുദ്ധോധനൻ എന്നിവർ കൃഷിക്ക് നേതൃത്വം നൽകി. വെള്ളരി, ചീര, കുമ്പളം വെണ്ട, വഴുതിന എന്നീ ഇനങ്ങളിലായി 180 കിലോ പച്ചക്കറി ഉൽപാദനം നടത്തി.

Advertisement