ബാൽസംഗത്തിന് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

59
Advertisement

ഇരിങ്ങാലക്കുട: ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ കരുമാത്ര നെടുങ്ങനത്ത് കുന്ന് കല്ലി പറമ്പിൽ അബൂബക്കർ മകൻ റഷീദിനെ ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ഇരട്ട ജീവപര്യന്തത്തിന് പുറമേ പത്തു വർഷം തടവിനും കൂടാതെ 30,000 രൂപ പിഴയും അടയ്ക്കുവാൻ ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം മൂന്നു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. സ്പെഷൽ കോടതി ജഡ്ജ് കെ പി പ്രദീപ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ഹാജരായി. എക്സിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. സി ഐ മാരായ ബിജോയ് പി ആർ, എം ജെ ജിജോ, പി ജി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Advertisement