തന്നെത്തന്നെ തിന്നുന്ന മുതലയെ സ്വന്തം തലയിൽ വളർത്താതിരിക്കുക :-ആലങ്കോട് ലീല കൃഷ്ണൻ

19

ഇരിങ്ങാലക്കുട :നവോത്ഥാനത്തിന് തുടർച്ചയല്ല , പിന്മടക്കമാണ് അവിടെയുമിവിടെയുമായി കേരളത്തിൽ ഉണ്ടാവുന്നതെങ്കിൽ അതിന് കാരണക്കാർ നമ്മൾ തന്നെയെന്ന് യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീല കൃഷ്ണൻ അഭിപ്രായപ്പെട്ടു.ചട്ടങ്ങളെ മാറ്റാൻ കഴിയുന്നതെങ്കിൽ മാറ്റണം. കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന് മാറ്റേണ്ടതിനെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആരാണ് മാറ്റുക,ആലങ്കോട് തുടർന്നു പറഞ്ഞു.ഇരിങ്ങാലക്കുട ടൗൺഹാൾ അങ്കണത്തിൽ യുവകലാസാഹിതി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ .കെ.കൃഷ്ണാനന്ദ ബാബു അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി ഇ എം സതീശൻ , മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ്‌ തമ്പാൻ , സംസ്ഥാന കമ്മിറ്റി അംഗം വി എസ്. വസന്തൻ ,ജില്ലാ സെക്രട്ടറി പൗലോസ്, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, യുവകലാസാഹിതി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി റഷീദ് കാറളം തുടങ്ങിയവർ സംസാരിച്ചു.

Advertisement