മുരിയാട് :ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിന കർമ്മ പദ്ധതിയുടെ സമാപനവും ജനകീയാസൂത്രണ രജതജൂബിലി സ്മാരക കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനവും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് നൂറുദിനം നൂറ് പദ്ധതി എന്ന ആശയത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിച്ചിരിക്കുന്നത്. 50 ഓളം പുതിയ പദ്ധതികളും പുതിയ പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി പഞ്ചായത്തിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞു. എല്ലാ വാർഡുകളിലും സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ തുടങ്ങിയതും വൃക്കരോഗികൾക്ക് ഡയാലിസിസിന് സഹായം നൽകുന്ന പദ്ധതി നടപ്പിലാക്കിയതും പതിനായിരത്തോളം വാഴ തൈകൾ വിതരണം ചെയ്തതും ഔഷധ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചതും അടക്കം നവ നവങ്ങളായ നിരവധി പദ്ധതികളാണ് നൂറുദിന പദ്ധതിയിലൂടെ നടപ്പിലാക്കപ്പെട്ടത് ജനകീയാസൂത്രണ ത്തിൻറെ രജതജൂബിലി യുടെ സ്മാരകമായി ഓൺലൈൻ സൗകര്യങ്ങൾ അടക്കം ലഭ്യമാകുന്ന അത്യാധുനികമായ കോൺഫറൻസ് ഹാളും പണിതീർത്തു. പ്രസ്തുത ചടങ്ങുകളുടെ ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുരേഷ് സുരേഷ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ യു വിജയൻ ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനിൽകുമാർ, നിജി വത്സൻ , വൃന്ദ കുമാരി കെ, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മനീഷ മനീഷ്, മണി സജയൻ, നിതാ അർജ്ജുനൻ പഞ്ചായത്ത് സെക്രട്ടറി പ്രജീഷ് പി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിന കർമ്മ പദ്ധതിയുടെ സമാപനവും ജനകീയാസൂത്രണ രജതജൂബിലി സ്മാരക കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനവും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
Advertisement