മുരിയാട് ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോക്ലബ് ഉൽഘാടനം നിർവ്വഹിച്ചു

20

മുരിയാട്: ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോക്ലബ് ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. പാറക്കാട്ടുകര പള്ളി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ വിശ്വനാഥൻ വയോജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പർ കൂടിയായ രതി ഗോപി സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ അൻസ എബ്രഹാം പദ്ധതി വിശദീകരണവും നന്ദിയും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ, മെമ്പർ തോമസ് തൊകലത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മുരിയാട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് കെയർ യുണിറ്റ് യോഗത്തിൽ പങ്കെടുത്ത വയോജനങ്ങളുടെ ഷുഗർ, പ്രഷർ എന്നിവ പരിശോധിച്ചു.

Advertisement