60മത് കണ്ടംകുളത്തിൽ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

67

ഇരിങ്ങാലക്കുട : നാല് ഒന്നാം പാതമത്സരങ്ങൾ നടത്തപ്പെട്ടതിൽനിന്നും ശ്രീ കേരള വർമ കോളേജ് തൃശൂർ, സെന്റ് തോമസ് കോളേജ് തൃശൂർ, വ്യാസ കോളേജ് വടക്കാഞ്ചേരി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ടീമുകൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടി.നാളെ നടക്കുന്ന മത്സരത്തിൽ എസ് എൻ കോളേജ് കണ്ണൂർ, യന്പോയ ഡീമ്ഡ് യൂണിവേഴ്സിറ്റി മംഗലാപുരം, കോഴിക്കോട് ദവഗിരി കോളേജ്, എം ഡി കോളേജ് പഴഞ്ചി എന്നിവരും മറ്റുരക്കും കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞാംപള്ളി ടൂർണമെന്റ് ഉൽഘാടനം ചെയ്തു. കോളേജ് പ്രിസിപ്പൽ ഡോ ഫാ ജോളി അന്റ്‌റൂസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ സ്വാഗതം ആശംസിച്ചു, കോളേജ് ഡീൻ ഡോ അരവിന്ദ്, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കൌൺസിൽ അംഗവും ക്രൈസ്റ്റ് കോളേജ് അലുംനി അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ ജെയ്സൺ പാറേക്കാടൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കായിക വിഭാഗം അധ്യാപകനായ പ്രൊ നിധിൻ സമ്മേളനത്തിന് നന്ദി അറിയിച്ചു.

Advertisement