മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വില്ലേരിപ്പാടം കാന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതബാലൻ നിർവഹിച്ചു

37

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി വിഹിതം 3,74,490 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വില്ലേരിപ്പാടം കാന ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതബാലൻ നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിതസുരേഷ് അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക്‌പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ് , 2 -ാം വാർഡ് മെമ്പർ നിജി വത്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ സുനിൽകുമാർ സ്വാഗതവും , ജോഷി നന്ദിയും പറഞ്ഞു.

Advertisement