വേളൂക്കര സ്വശ്രയ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകര്‍ക്കായുള്ള കാര്‍ഷിക ഉപകരണങ്ങള്‍ ഏറ്റുവാങ്ങല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു

70

കൊറ്റനെല്ലൂര്‍: കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന എസ്.എം.എ.എം. പദ്ധതിയുടെ ഭാഗമായി വേളൂക്കര സ്വശ്രയ കാര്‍ഷിക സമിതിക്ക് ലഭിച്ച കാര്‍ഷിക ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.10 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങളാണ് സമിതിക്ക് പദ്ധതിയുടെ ഭാഗമായി ലഭിച്ചത്. ചടങ്ങ് ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു. വേളൂക്കര സ്വശ്രയ കര്‍ഷകസമിതി പ്രസിഡന്റ് ടി.പി.വര്‍ഗ്ഗീസ് അധ്യക്ഷനായി. സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന പുതിയ പദ്ധതിയെ കുറിച്ച് ജയന്‍ നമ്പൂതിരി വിശദീകരിച്ചു. വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വി.എഫ്.എഫ്.പി.സി.കെ അസി.മാനേജര്‍ ആന്‍ കുന്നുമ്മല്‍, പ്രൊഫ.കെ.ആര്‍.വര്‍ഗ്ഗീസ്, സി.എന്‍.സുധീഷ്‌കുമാര്‍, പി.വി.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement